ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. ഈ മാസം 27 നാണ് പുതിയ ചീഫ് ജസ്റ്റിസായി ഇദ്ദേഹം ചുമതലയേല്‍ക്കുക.
നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് രാഷ്ട്രപതി യു യു ലളിതിനെ സുപ്രീം കോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ നിലവിലുള്ള ചീഫ് ജസ്റ്റിസ് എന്‍ വി രമണ ജസ്റ്റിസ് ലളിതന്റെ പേര് നിര്‍ദ്ദേശിച്ചുകൊണ്ട് നിയമമന്ത്രാലയത്തിന് കത്ത് കൈമാറിയിരുന്നു. മൂന്നു മാസത്തില്‍ താഴെ മാത്രം കാലാവധിയുള്ള ജസ്റ്റിസ് യു യു ലളിത് 2022 നവംബര്‍ എട്ടിന് വിരമിക്കും.
English Summary: U U Lalit is the 49th Chief Justice of the Supreme Court
You may like this video also