സുപ്രീം കോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ഉദയ് ഉമേഷ് ലളിത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ രാവിലെ 10.30 നായിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, സ്ഥാനമൊഴിഞ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. പുതിയ ചീഫ് ജസ്റ്റിസിന് നവംബര്‍ എട്ട് വരെ 74 ദിവസമാണ് കാലാവധി.
മഹാരാഷ്ട്രക്കാരനായ യു യു ലളിത് അഭിഭാഷകവൃത്തിയില്‍ നിന്നും ചീഫ് ജസ്റ്റിസ് പദവിയിലേക്ക് നിയോഗിക്കപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ്. ജസ്റ്റിസ് എസ് എം സിക്രിയാണ് ഈ പട്ടികയിലെ ഒന്നാമന്‍. 2014 ഓഗസ്റ്റിലാണ് യു യു ലളിതിനെ സുപ്രീം കോടതി ജസ്റ്റിസായി നിയമിച്ചത്. ജസ്റ്റിസ് ലളിതിന്റെ പിതാവ് ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന യു ആര്‍ ലളിതും ചടങ്ങില്‍ പങ്കെടുത്തു. നോയിഡയില്‍ സ്‌കൂള്‍ നടത്തുന്ന ജസ്റ്റിസ് ലളിതിന്റെ ഭാര്യ അമിത, മക്കളായ ഹര്‍ഷദ്, ശ്രീയാഷ്, മരുമക്കള്‍ എന്നിവരും ചടങ്ങിനെത്തി. വര്‍ഷം മുഴുവന്‍ ഭരണഘടന ബെഞ്ച് പ്രവര്‍ത്തിക്കും, ബെഞ്ചുകള്‍ക്ക് മുന്നില്‍ മെന്‍ഷനിംഗ് നടത്താന്‍ അഭിഭാഷകര്‍ക്ക് കൃത്യമായ അവസരം ലഭ്യമാക്കും, ഫയലിങ് നടപടികള്‍ സുതാര്യമാക്കും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കുമെന്ന് ജസ്റ്റിസ് ലളിത് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
English Summary: u U Lalit took over as Chief Justice
You may also like this video