Site icon Janayugom Online

യുഎഇ ഇന്ത്യന്‍ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ചു

യുഎഇ ഇന്ത്യന്‍ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ചു. നാലു മാസത്തേക്കാണ് വിലക്ക്. ഗോതമ്പുപൊടിക്കും വിലക്ക് ബാധകമാണ്. യുഎഇ ധനമന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. അന്ത്രാരാഷ്ട്രതലത്തില്‍ ഗോതമ്പ് വിതരണത്തില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് അറിയുന്നത്. കയറ്റുമതിക്കൊപ്പം റീ-എക്സ്പോര്‍ട്ടും (നേരത്തെ ഇറക്കുമതി ചെയ്ത ചരക്കുകള്‍ കയറ്റുമതി ചെയ്യല്‍) നിരോധിച്ചിട്ടുണ്ട്.

മെയ് 13 മുതല്‍ നാലു മാസമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മെയ് 14ന് ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. പ്രാദേശിക വിലക്കയറ്റം തടയാനായിരുന്നു ഇത്. ഇതോടെ യുഎഇ അടക്കമുള്ള മറ്റു രാജ്യങ്ങള്‍ വഴിയുള്ള ഇന്ത്യന്‍ ഗോതമ്പിന്റെ കയറ്റുമതിക്കും നിയന്ത്രണം വന്നിരുന്നു. യുഎഇയുടെ നടപടിയോടെ ഇത് കൂടുതല്‍ ശക്തമാകും.

Eng­lish sum­ma­ry; UAE bans exports of Indi­an wheat

You may also like this video;

Exit mobile version