Site iconSite icon Janayugom Online

യുഎഇ- ഇസ്രയേല്‍ സ്വതന്ത്ര വ്യാപാര കരാറിന് ധാരണയായി

യുഎഇയുമായുള്ള സ്വതന്ത്ര വ്യാപരാ കരാറില്‍ ഇസ്രയേല്‍ ഒപ്പുവച്ചു. ഒരു അറബ് രാജ്യവുമായുള്ള ഇസ്രയേലിന്റെ ആദ്യ വ്യാപാര കരാറാണിത്. വ്യാപര ഇടപാടുകള്‍ക്ക് 96 ശതമാനം കസ്റ്റംസ് തീരുവ ഒഴിവാക്കുന്നതിനും കരാര്‍ പ്രകാരം ധാരണയായി.

സഹകരണം വർധിപ്പിക്കുന്നതിലൂടെ വിപണികളിലേക്കുള്ള വേഗത്തിലുള്ള പ്രവേശനവും കുറഞ്ഞ താരിഫുകളും ഇരു രാജ്യങ്ങളിലെയും വ്യാപരങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് ഇസ്രയേലിലെ യുഎഇ പ്രതിനിധി മുഹമ്മദ് അല്‍ ഖാജ അറിയിച്ചു.

പുനരുപയോഗ്യ ഊര്‍ജം, ഉപഭോക്തൃ ഉല്പന്നങ്ങൾ, ടൂറിസം, ലൈഫ് സയൻസ് മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുമെന്ന് യുഎഇ- ഇസ്രയേല്‍ വ്യാപാര കൗണ്‍സില്‍ പ്രസിഡന്റ് ഡൊറിയാന്‍ ബരാക് പറഞ്ഞു. നവംബറില്‍ ആരംഭിച്ച നാല് ഘട്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.

വർഷാവസാനത്തോടെ ഏകദേശം 1,000 ഇസ്രയേലി കമ്പനികൾ യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിന്റെ കണക്കുകള്‍ പ്രകാരം യുഎഇയുമായി കഴിഞ്ഞ വർഷം 900 മില്യൺ ഡോളറിന്റെ വ്യാപാര ഇടപാടുകളാണ് നടന്നത്. ഈ വര്‍ഷം യുഎഇ- ഇസ്രയേല്‍ വ്യാപാരം രണ്ട് ബില്യണ്‍ ഡോളറായി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

Eng­lish summary;UAE-Israel Free Trade Agreement

You may also like this video;

Exit mobile version