കവിയും എഴുത്തുകാരനും യുവകലാസാഹിതിയുടെ കേരള സംസ്ഥാന പ്രസിഡന്റുമായ ശ്രീ ആലങ്കോട് ലീലാകൃഷ്ണന് എതിരെ നടക്കുന്ന നീചമായ സൈബർ ആക്രമണത്തെ യുവകലാസാഹിതി യുഎഇ കേന്ദ്ര കമ്മിറ്റി അപലപിച്ചു. ജാതിക്കും മതത്തിനും അതീതമായി മനുഷ്യരെ ഒന്നിപ്പിക്കാൻ ആലങ്കോട് നടത്തുന്ന ശ്രമങ്ങളിൽ വിറളിപൂണ്ട വ്യാജ നാമങ്ങളിൽ ഉള്ള ഐഡികളിൽ നിന്നുമാണ് ഈ ആക്രമണം ഉണ്ടാവുന്നത്. ഇതുകൊണ്ടൊന്നും ആലങ്കോടും യുവകലാസാഹിതിയും നടത്തുന്ന സാംസ്കാരിക സമരങ്ങളെ തോൽപ്പിക്കാം എന്ന് വർഗ്ഗീയ ശക്തികൾ കരുതേണ്ട എന്നും യുവകലാസാഹിതി യുഎഇ അഭിപ്രായപ്പെട്ടു.
English Summary: UAE protested against the cyber attack on Alamgod Leelakrishnan
You may also like this video