Site icon Janayugom Online

യുഎഇ ഇന്ത്യാക്കാർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും

UAE

യുഎഇ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും. കോവിഡ് കേസുകൾ കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

കഴിഞ്ഞ 14 ദിവസത്തിനിടെ സ്വന്തം രാജ്യത്ത് പോകാത്ത ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക എന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയ്ക്ക് പുറമെ നേപ്പാൾ, നൈജീരിയ, പാകിസ്ഥാൻ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവർക്കും ടൂറിസ്റ്റ് വിസ അനുവദിക്കും.

ഇന്ത്യയിൽ നിന്ന് ഇതര രാജ്യങ്ങളിൽ കൂടി പ്രവേശിച്ച് 14 ദിവസത്തിന് ശേഷം ടൂറിസ്റ്റ് വിസയിൽ യുഎഇയിൽ പ്രവേശിക്കാം എന്നാണ് യുഎഇ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ യുഎഇയിൽ എത്തുന്നവർ ആദ്യ ദിവസവും ഒമ്പതാം ദിവസവും പിസിആർ ടെസ്റ്റിന് വിധേയമാകണം.

കോവിഡിന്റെ പശ്ചാത്തലത്തിൽ നിലവിൽ യുഎഇ പൗരന്മാർക്ക് മാത്രമാണ് യാത്രാ അനുമതിയുള്ളത്. കോവിഡ് കേസുകൾ കുറയുന്നതോടെയാണ് യുഎഇ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്.

അതേസമയം ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്തെത്താൻ അനുമതി നൽകുമെന്ന് യുഎഇ അറിയിച്ചു.

Eng­lish sum­ma­ry : UAE will issue tourist visas to Indians

You may also like this video;

Exit mobile version