Site iconSite icon Janayugom Online

യുഎഇയുടെ ഏറ്റവും വലിയ കപ്പൽ ഗാസയിലേക്ക്; 7,166 ടൺ അവശ്യവസ്തുക്കൾ എത്തിക്കും

ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് 7,166 ടൺ അവശ്യവസ്തുക്കളുമായി യു എ ഇയുടെ ഏറ്റവും വലിയ കപ്പലായ ‘ഖലീഫ’ ഗസ്സയിലേക്ക് പുറപ്പെട്ടു. 4,372 ടൺ ഭക്ഷ്യവസ്തുക്കൾ, 1,433 ടെന്റുകൾ ഉൾപ്പെടെയുള്ള താമസ സൗകര്യങ്ങൾ, 860 ടൺ മെഡിക്കൽ വസ്തുക്കൾ, വസ്ത്രങ്ങൾ, കിടക്കകൾ, ഹൈജീൻ കിറ്റുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ കൊണ്ടുപോകുന്നുണ്ട്. അതോടൊപ്പം ഗസ്സയിലെ ആരോഗ്യ മേഖലയ്ക്ക് വലിയ സഹായമാകുന്ന ഫീൽഡ് ആശുപത്രിയും എത്തിക്കും. ഈ ആശുപത്രിയിൽ 400 രോഗികൾക്ക് ചികിത്സ നൽകാനുള്ള സൗകര്യമുണ്ട്. കൂടാതെ 16 ആംബുലൻസുകളും ഇതിൽ ഉൾപ്പെടുന്നു. ഗസ്സയിലെ ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനായി 20 ടാങ്കുകളും കപ്പലിലുണ്ട്.

യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ പ്രഖ്യാപിച്ച ഓപറേഷൻ ഷിവർലെസ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം എത്തിക്കുന്നത്. കപ്പൽ ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്ത് എത്തിച്ച ശേഷം ട്രക്കുകളിലായാണ് സഹായവസ്തുക്കൾ ഗസ്സയിലേക്ക് കൊണ്ടുപോവുക. 

Exit mobile version