യുഎഇയിലെ പ്രമുഖ ഇമാറാത്തി വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് അന്തരിച്ചു. അടിസ്ഥാനസൗകര്യവികസനത്തിന്
വഴികാട്ടിയ വ്യക്തിയാണ് ഹുസൈൻ. രാജ്യത്തെ ഏറ്റവും വിജയകരമായ സംരംഭകരിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന ഹുസൈൻ അബ്ദുൾറഹ്മാൻ ഖാൻസാഹെബിന്റെ വിയോഗത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അനുശോചനം രേഖപ്പെടുത്തി. യുഎഇയിലെ ആദ്യ റോഡ് നിർമ്മിച്ച പ്രശസ്തമായ ഖാൻസാഹബ് കമ്പനിയുടെ മുൻ ചെയർമാനാണ് ഇദ്ദേഹം.
1935‑ലാണ് ഖാൻസാഹെബ് ഗ്രൂപ്പ് എന്ന സ്ഥാപനം സ്ഥാപിതമായത്. യുഎഇയുടെ വികസനത്തിന് കാര്യമായ സംഭാവനകൾ ഖാൻസാഹെബ് ഗ്രൂപ്പ് നൽകിയിട്ടുണ്ട്. 1954 മുതൽ 2016 വരെ ഗ്രൂപ്പിന്റെ ചെയർമാൻ ഹുസൈൻ അബ്ദുൾറഹ്മാൻ ഖാൻസാഹെബ് ആയിരുന്നു. ഷാർജയിൽ നിന്ന് റാസൽഖൈമയിലേക്കുള്ള യുഎ ഇയിലെ ആദ്യത്തെ റോഡ് നിർമ്മിച്ചത് ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബിന്റെ നേതൃത്വത്തിലുള്ള സ്ഥാപനമാണ്. പ്രാദേശികമായും അന്തർദേശീയമായും നിരവധി ജീവകാരുണ്യ സംരംഭങ്ങൾക്ക് നേതൃത്വം നൽകുകയും സംഭാവന നൽകുകയും ചെയ്ത മാനുഷിക പ്രവർത്തനങ്ങൾക്ക് 2021 ൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

