Site icon Janayugom Online

യുഎപിഎ കേസ്: പ്രൊഫ. ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കി

saibaba

ഭീമകൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് നാഗ്പൂര്‍ ജയിലില്‍ തടവിലാക്കപ്പെട്ട ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ ജി എൻ സായ്ബാബ ഉള്‍പ്പെടെ അഞ്ചുപേരെ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് കുറ്റവിമുക്തരാക്കി. 

2017ലെ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് സായിബാബയും മറ്റുള്ളവരും നൽകിയ അപ്പീലിനെ തുടർന്നാണ് കോടതിയുടെ വിധി. പ്രൊഫസറെ 2022 ഒക്ടോബർ 14 ന് ഹൈക്കോടതിയുടെ മുൻ ബെഞ്ച് കുറ്റവിമുക്തനാക്കിയിരുന്നു. പിന്നീട് 2022 ലെ കുറ്റവിമുക്തനാക്കിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഹൈക്കോടതിയിലേക്ക് മാറ്റുകയും ചെയ്തു.

പോളിയോ ബാധിതനായ പ്രൊഫ. സായിബാബ 90 ശതമാനം ശാരീരിക വൈകല്യമുള്ളയാളാണ്. കൂടാതെ പാൻക്രിയാറ്റിസ്, ഉയർന്ന രക്തസമ്മർദ്ദം, കാർഡിയോമയോപ്പതി, വിട്ടുമാറാത്ത നടുവേദന എന്നീ അസുഖബാധിതനാണ്. നിലവില്‍ നാഗ്പൂർ സെൻട്രൽ ജയിലിലാണിദ്ദേഹം. മാവോവാദി ബന്ധം ആരോപിച്ച് 2014ലാണ് സായിബാബയെ അറസ്റ്റ് ചെയ്യുന്നത്. രാംലാല്‍ ആനന്ദ് കോളജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായിരുന്നു സായ്ബാബ. 

Eng­lish Sum­ma­ry: UAPA case: Prof G N Saiba­ba acquitted

You may also like this video

Exit mobile version