രാജസ്ഥാനിൽ തയ്യൽക്കാരനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർ കല്ലേറ് നടത്തി.
വിവിധ ഹിന്ദു സംഘടനകളിൽ നിന്നുള്ള 1,000ത്തോളം ആളുകളാണ് മുദ്രാവാക്യം വിളികളുമായി തടിച്ചുകൂടിയത്. കൊല നടന്ന സ്ഥലത്ത് പ്രതിഷേധക്കാർ എത്തിയത് സംഘർഷ സാധ്യതയുടെ വ്യാപ്തി വർധിപ്പിച്ചു.
മതനിന്ദാ പരാമർശം നടത്തിയ ബിജെപി നേതാവ് നൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റിട്ട തയ്യൽക്കാരൻ കനയ്യ ലാലിനെയാണ് കടയിൽ കയറി രണ്ടുപേർ കഴുത്തറത്തു കൊന്നത്.
പ്രതികളായ റിയാസ് അഖ്താരി, ഗോസ് മുഹമ്മദ് എന്നിവരെ പൊലീസ് രാത്രി അറസ്റ്റ് ചെയ്തു. അക്രമികളിലൊരാളാണു കനയ്യലാലിന്റെ കഴുത്തറത്തത്. മറ്റൊരാൾ ഇതു ചിത്രീകരിച്ചു. ഇസ്ലാമിനെ അപകീർത്തിപ്പെടുത്തിയ ആളോട് പ്രതികാരം ചെയ്തുവെന്ന് അക്രമികൾ പറയുന്നുണ്ട്.
English summary;Udaipur massacre; Clash during the protest
You may also like this video;