പ്രവാചക നിന്ദ ആരോപിച്ച് രാജസ്ഥാനിൽ തയ്യൽകടക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ബിജെപി ബന്ധമുണ്ടെന്ന് തെളിവുകൾ.
പ്രതികളായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവർ നേരത്തെ ബിജെപി ന്യൂനപക്ഷ സെല്ലിൽ ചേരാൻ ശ്രമിച്ചിരുന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും രാജസ്ഥാൻ ബിജെപി യൂണിറ്റുമായി അടുത്ത് പ്രവർത്തിക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇതിനു പിന്നാലെയാണ് പ്രതികളിലൊരാളായ മുഹമ്മദ് റിയാസ് അത്താരിയെ “ബിജെപി കാര്യകർത്ത” എന്ന് ബിജെപി ന്യൂനപക്ഷ സെൽ അംഗങ്ങളായ ഇർഷാദ് ചൈൻവാലയും മുഹമ്മദ് താഹിറും വിശേഷിപ്പിക്കുന്ന ഫേസ്ബുക് പോസ്റ്റ് പുറത്തുവരുന്നത്.
English summary;Udaipur Murder; Accused have BJP connection
You may also like this video;