ജെഎന്‍യുവില്‍ എബിവിപിയെ ഇടതു സഖ്യം നിലംപരിശാക്കിയ പോലെ ബിജെപി യെ ഇന്ത്യാ മുന്നണി ചിരിത്രത്തിന്റെ ചവിട്ടുകുട്ടയിലേക്ക് തള്ളുമെന്ന് തമിഴ് നാട് യുവജന‑കായിക മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ . ജൂണ്‍ നാലിന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ താന്‍ പറഞ്ഞ വാക്കുകള്‍ തെളിയിക്കപ്പെടുമെന്നും ഉദയനിധി പറഞ്ഞു. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലെ വിജയത്തിന് ഇടതു വിദ്യാര്‍ത്ഥി സഖ്യത്തിന് ഉദയനിധി അഭിനന്ദനം അറിയിച്ചു.
ബിജെപി നടത്തിയ അതിക്രമങ്ങള്‍ അതിരുകടന്നിട്ടും വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയെ യുണൈറ്റഡ് ലെഫ്റ്റ് പാനല്‍ പരാജയപ്പെടുത്തിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പുരോഗമന വിദ്യാര്‍ത്ഥി സമൂഹത്തിന്റെ എ.ബി.വി.പിക്കെതിരായ വിജയം മതേതര പാരമ്പര്യത്തിലും ജനാധിപത്യ ധാര്‍മികതയിലും ഉള്ള യുവാക്കളുടെ ആത്മവിശ്വാസം പ്രകടമാക്കുന്നുവെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം തമിഴ്‌നാടിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നിലപാടിനെ വിമര്‍ശിച്ച് ഉദയനിധി രംഗത്തെത്തിയിരുന്നു.
സംസ്ഥാനം നികുതിയായി അടയ്ക്കുന്ന ഓരോ രൂപയ്ക്കും 28 പൈസ മാത്രമാണ് തിരികെ കേന്ദ്രം നല്‍കുന്നതെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പണം ലഭിക്കുന്നുണ്ടെന്നും ഉദയനിധി ആരോപിച്ചു.ഇനി, നമ്മള്‍ പ്രധാനമന്ത്രിയെ 28 പൈസ പ്രധാനമന്ത്രി’ എന്ന് വിളിക്കണം,എന്നും ഉദയനിധി പറഞ്ഞു. തമിഴ്‌നാട്ടിലെ കുട്ടികളുടെ ഭാവി നശിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫണ്ട് വിഭജനം, വികസന പദ്ധതികള്‍, സംസ്ഥാനത്ത് നീറ്റ് നിരോധനം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രം തമിഴ്‌നാടിനോട് വിവേചനം കാണിക്കുകയാണെന്ന് ഉദയനിധി പറഞ്ഞു.
ENGLISH SUMMARY:
Udayanidhi Stalin says that the India front will push the BJP to the curb like in JNU
You may also like this video: