യുപിയിലെ അയോധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനു പിന്നാലെ കലാപത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുന്‍മുഖ്യന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ.
അക്രമത്തിനുള്ള ഗൂഢാലോചന നടക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോധ്രയിലേതിന് സമാനമായ സംഭവത്തിലുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. ആക്രമണം നടന്നേക്കാം. ചില കോളനികളില്‍ അവര്‍ ബസുകള്‍ കത്തിക്കും കല്ലെറിയും കൂട്ടക്കൊലകള്‍ സംഭവിക്കും രാജ്യം വീണ്ടും കലാപാഗ്നിയില്‍ എരിയും. ആ അഗ്നിയില്‍ അവര്‍ തങ്ങളുടെ രാഷ്ട്രീയത്തിന്റെ അപ്പങ്ങള്‍ ചുട്ടെടുക്കും താക്കറെ, താക്കറെ പറയുന്നു.
2002 ല്‍ ഗുജറാത്തിലെ ഗോധ്ര റെയില്‍വേ സ്‌റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസിന്റെ എതാനും കോച്ചുകള്‍ ഒരു സംഘം അഗ്നിക്കിരയാക്കിയ ദുരന്തത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യമൊട്ടാകെ നടുക്കമുണ്ടാക്കിയ സംഭവമായിരുന്നു അത്. പിന്നാലെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. സംഭവത്തിന് ഒമ്പത് വര്‍ഷത്തിന് ശേഷം 31 പേരെ പ്രാദേശിക കോടതി ശിക്ഷിച്ചു. പ്രതിപ്പട്ടികയിലെ 63 പേരെ കോടതി വെറുതെ വിട്ടിരുന്നു.
English Summary: Uddhav Thackeray says there is a possibility of riots after the inauguration of the Ram temple
You may also like this video: