ശിവസേനയിലെ ഉദ്ദവ് താക്കറെ, ഷിന്‍ഡേ വിഭാഗങ്ങളോട് ഭൂരിപക്ഷം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഓഗസ്റ്റ് എട്ടിനുമുമ്പ് രേഖകള്‍ ഹാജരാക്കാനാണ് ആവശ്യപ്പട്ടിരിക്കുന്നത്. ഇതിന് ശേഷം വിഷയം ഭരണഘടനാ സ്ഥാപനം പരിശോധിക്കും. രണ്ട് വിഭാഗങ്ങളോടും എന്താണ് പാര്‍ട്ടിയിലുണ്ടായ തര്‍ക്കമെന്നതിനെ കുറിച്ചും ബിജെപിയുടെ പിന്തുണയോടെ ഏക്നാഥ് ഷിന്‍ഡേ സര്‍ക്കാര്‍ രൂപവത്കരിച്ചതിനെ കുറിച്ചും വിശദമാക്കുന്ന എഴുതി തയ്യാറാക്കിയ രേഖകള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് ഏക്നാഥ് ഷിന്‍ഡേ അയച്ച കത്തില്‍ തനിക്ക് ആകെയുള്ള 55 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണയുണ്ടെന്നും 18 എംപിമാരില്‍ 12 പേരുടെ പിന്തുണയുണ്ടെന്നും അവകാശപ്പെട്ടിരുന്നു.
‘ശിവസേനയില്‍ രണ്ട് ഗ്രൂപ്പുകളുണ്ടെന്നത് യഥാര്‍ഥ്യമാണ്. അതില്‍ ഒരു ഗ്രൂപ്പിനെ ഷിന്‍ഡേയും മറ്റൊരു ഗ്രൂപ്പിനെ ഉദ്ധവ് താക്കറേയും നയിക്കുന്നു. രണ്ടുപേരും തങ്ങളാണ് യഥാര്‍ഥ ശിവസേനയെന്നാണ് അവകാശപ്പെടുന്നത്. അവരുടെ നേതാക്കള്‍ ആരോപണ വിധേയരാണ്’ ‑രണ്ട് ഗ്രൂപ്പുകള്‍ക്കുമയച്ച കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. രണ്ടുഗ്രൂപ്പുകളും പറയുന്നത് പോലെ അവരുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടണമെങ്കില്‍ യഥാര്‍ഥ വസ്തുകള്‍ വ്യക്തമാവണം. അതുകൊണ്ടു തന്നെ രേഖകള്‍ അടിയന്തരമായി സമര്‍പ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഉദ്ധവ് താക്കറെ വിഭാഗത്തെ നിയമസഭയില്‍ നിന്നും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഷിന്‍ഡേ ക്യാമ്പ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതുമായി തല്‍ക്കാലം മുന്നോട്ട് പോകേണ്ടെന്നാണ് സുപ്രീകോടതി ജൂലായ് 11‑ന് വ്യക്തമാക്കിയത്.
English summary; Uddhav Thackeray-Shinde factions must produce documents proving majority: Election Commission
You may also like this video;