Site icon Janayugom Online

ഏകനാഥ് ഷിന്‍ഡെയും കൂട്ടരും പുറകില്‍ നിന്നു കുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഉദ്ദവ് താക്കറെ

എകനാഥ് ഷിന്‍ഡെയും, കൂട്ടരും പുറകില്‍ നിന്ന്കുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് മഹാരാഷട്ര മുന്‍മുഖ്യമന്ത്രിയും ശിവസേന(യുബിടി) പ്രസിഡന്‍റുമായ ഉദ്ദവ് താക്കറെ പറഞ്ഞു.ഭാരതീയകംഗര്‍സേനയുടെ (ബികെഎസ് ) 55-ാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഉദ്ദവ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. 

എല്ലാവര്‍ക്കും അവരുടേതായ ദിവസങ്ങളുണ്ട്.പക്ഷെ നമമുടെ ദിവസങ്ങള്‍ പോയിട്ടില്ലെന്നും താക്കറെ പറഞ്ഞു.ഏകനാഥ് ഷിൻഡെ-ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിനെ തൊഴിലാളികളുടെ പ്രശ്‌നങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് താക്കറെ പറഞ്ഞു. എസി ക്യാബിനുകളിൽ ഇരിക്കുന്ന മന്ത്രിമാർക്ക് തൊഴിലാളികളുടെ ജീവിതം മനസ്സിലാകുന്നില്ല. അവരുടെ ക്യാബിൻ തകരാറിലായ എസിയും അത് നന്നാക്കാൻ ഒരു തൊഴിലാളിയും വരുമ്പോൾ, അവരുമായി അവർക്കുള്ള ഒരേയൊരു ബന്ധം അതാണ് താക്കറെ കൂട്ടിച്ചേര്‍ത്തു.

അവർ വ്യവസായികളെ ബഹുമാനിക്കുന്നു, പക്ഷേ തൊഴിലാളികളുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കുന്നില്ല. സർക്കാർ തൊഴിലാളികൾക്കും കർഷകർക്കും വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത് മുംബൈയിൽ നടത്തിയ 30 മിനിറ്റ് പ്രസംഗത്തിൽ ഉദ്ദവ് താക്കറെ സൂചിപ്പിച്ചു. സംസ്ഥാനത്തെ പ്രധാന പദ്ധതികളെ താൻ എതിർത്തതായി നിലവിലെ വ്യവസായ മന്ത്രി ഉദയ് സാമന്ത് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും ഉദ്ദവ് സംസാരിച്ചു. എന്റെ രണ്ടര വർഷത്തെ പ്രവർത്തനത്തിൽ, ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്ത് കൊണ്ടുവന്നത്. നമ്മുടെ വ്യാവസായിക നയത്തിലൂടെ സംസ്ഥാനത്ത് 25 വൻകിട വ്യവസായങ്ങൾ കൊണ്ടുവന്നു.

എന്നാൽ ഈ സർക്കാരിന്‍റെ മോശം വ്യാവസായിക നയം മൂലം വ്യവസായങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുകയാണ് അതിനുള്ള അവസരമാണ് അവര്‍ സൃഷ്ടിച്ചത്. ഒരു അന്താരാഷ്ട്ര ഷൂ നിർമ്മാണ കമ്പനി മഹാരാഷ്ട്രയിലേക്ക് വരുമെന്ന് ഈ സർക്കാർ വീമ്പിളക്കിയിരുന്നു, എന്നാൽ അതേ കമ്പനി തമിഴ്നാട്ടിലേക്ക് പോയതായി ഞാൻ മനസ്സിലാക്കിയതായും ഉദ്ദവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് അനുകൂലമല്ലാത്ത പദ്ധതികൾക്കെതിരെ ഞാൻ നിലപാട് സ്വീകരിച്ചതിനാലാണ് അവർ എന്റെ സർക്കാരിനെ അസ്ഥിരപ്പെടുത്തിയത്.

ബുള്ളറ്റ് ട്രെയിൻ,ആറേകാർഷെഡ്, നാനാർ റിഫൈനറി തുടങ്ങിയ പദ്ധതികളെ നാട്ടുകാർ എതിർക്കുകയായിരുന്നു. പിന്നെ എങ്ങനെയാണ് ഈ പദ്ധതികൾ അവരുടെമേൽ അടിച്ചേൽപ്പിക്കുക? താൻ അധികാരത്തിലിരുന്നെങ്കിൽ പദ്ധതികളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് പ്രദേശവാസികളുടെ സമ്മതം വാങ്ങുമായിരുന്നുവെന്നും താക്കറെ പറഞ്ഞു. റിഫൈനറി പദ്ധതിക്കായി ഞാൻ കത്തുകൾ എഴുതുകയും പുതിയ ഭൂമി നിർദേശിക്കുകയും ചെയ്തുവെന്ന് ഈ സർക്കാർ എന്നെ കുറ്റപ്പെടുത്തുന്നു.

പക്ഷേ, താന്‍ അധികാരത്തിലിരുന്നെങ്കിൽ പദ്ധതികളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നാട്ടുകാരുടെ സമ്മതം വാങ്ങുമായിരുന്നുവെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.മുംബൈ-നാഗ്പൂർ സൂപ്പർ എക്‌സ്‌പ്രസ് വേയെ എതിർക്കുന്നവരെ കാണാൻ താൻ നേരിട്ട് പോയിരുന്നുവെന്നും അവർക്ക് ബോധ്യപ്പെട്ടതിനെ തുടർന്ന് സുതാര്യമായ രീതിയിൽ ഭൂമി ഏറ്റെടുക്കലുമായി സർക്കാർ മുന്നോട്ട് പോയെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

Eng­lish Summary:
Uddhav Thack­er­ay will take revenge for stab­bing Eknath Shinde and his gang from behind

You may also like this video: 

Exit mobile version