Site iconSite icon Janayugom Online

സ്ത്രീ പീഢകന്മാർക്ക് വെഞ്ചാമരം വീശുകയാണ് യുഡിഎഫ്: ബിനോയ് വിശ്വം

സ്ത്രീ പീഢകന്മാർക്ക് വെഞ്ചാമരം വീശുകയാണ് യുഡിഎഫ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുൽ മാങ്കൂട്ടത്തിലിനെ ചുമക്കുന്ന യുഡിഎഫിന് ഈ നടനെയും ചുമക്കാൻ മടി കാണില്ല. യുഡിഎഫ് ചവിട്ടിത്തേയ്ക്കപ്പെട്ട, അപമാനിക്കപ്പെട്ട സ്ത്രീയുടെ പക്ഷത്തല്ല. യുഡിഎഫ് കൺവീനറുടെ പ്രസ്താവന കണ്ട ഒരു സ്ത്രീയും യുഡിഎഫിന് വോട്ട് ചെയ്യാനോ പിന്തുണക്കാനോ കഴിയില്ലെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. 

നടിയെ ആക്രമിച്ച കേസിന്റെ അവസാനമായിട്ടില്ല. സത്യം പൂർണമായും തെളിഞ്ഞിട്ടില്ല. ഇതിന് മുകളിലും കോടതിയുണ്ട്. ആ കോടതിയിൽ വച്ച് സത്യം തെളിഞ്ഞുവരും. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ ആ കുറ്റം ചെയ്യാൻ ആരാണ് അവർക്ക് തുണയായത്? ആ തുണയായവരെ എപ്പോൾ ശിക്ഷിക്കുമെന്ന ചോദ്യം കേരളം ചോദിക്കുന്നുണ്ട്. എൽഡിഎഫ് നിൽക്കുന്നത് അതിജീവിതയ്ക്കൊപ്പമാണ്. 

വലിയ സ്ത്രീ പങ്കാളിത്തമുള്ള സിനിമാ മേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വവും അന്തസും അഭിമാനവും വേണം. അത് ഉയർത്തിപ്പിടിക്കാൻ വേണ്ടിയായിരുന്നു അതിജീവിത പോരാടിയത്. എൽഡിഎഫ് പൂർണമായും അവൾക്കൊപ്പമാണ്. ഇന്നും നാളെയും അവൾക്കൊപ്പമായിരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Exit mobile version