Site icon Janayugom Online

വനം വകുപ്പ് വാഹനത്തിന് മുന്നിൽ തോക്കു ചൂണ്ടുന്ന യുഡിഎഫ് നേതാവിന്റെ ചിത്രം വിവാദമാകുന്നു

വനം വന്യ ജീവി വകുപ്പിന്റെ വാഹനത്തിന് മുന്നിൽ തോക്കു ചൂണ്ടി നിൽക്കുന്ന യുഡിഎഫ് നേതാവിന്റെ ചിത്രം വിവാധമാവുന്നു. അത്തിക്കയം സ്വദേശിയും കേരള കോൺഗ്രസ് നേതാവും പ്രവാസിയുമായ ജോൺമാത്യു ചക്കിട്ടയുടെ ചിത്രമാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നാറാണംമൂഴി പഞ്ചായത്തിലെ ജനജാഗ്രതാ സമതിയിലെ കർഷക പ്രതിനിധിയാണ് പ്രവാസിയായ ഇദ്ദേഹം.

കഴിഞ്ഞ ദിവസം മുതലാണ് ഇരട്ടകുഴൽ തോക്കും ചൂണ്ടി ഉന്നം പിടിച്ചു നിൽക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുവാൻ തുടങ്ങിയത്. നാറാണംമൂഴി പഞ്ചായത്തിൽ എബിൻ, ആരോൺ എന്നിവർക്കാണ് ശല്യക്കാരനായ കാട്ടുപന്നിയെ വെടിവെക്കാനുള്ള അനുവാദം ഡിഎഫ് ഒ അനുവദിച്ചു നൽകിയിരിക്കുന്നത്. വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ സംഘം കാട്ടുപന്നിയെ കൊല്ലാൻ ഇറങ്ങുന്നതിന് നിശ്ചിത നിയമം പാലിക്കണമെന്ന് ചട്ടമുണ്ട്. കൃഷി ഇടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്ന ശല്യക്കാരനായ കാട്ടു പന്നികളെയാണ് കൊല്ലാൻ ഉത്തരവുള്ളത്. എന്നാൽ ഈ ഉത്തരവിന്റെ മറവിൽ വ്യാപക മൃഗവേട്ട നടക്കുന്നുവെന്ന പരാതികൾ ഉയരുന്നതിനിടയിലാണ് ഇത്തരം ചിത്രം പ്രചരിച്ചത്. തോക്ക് ലൈസൻസ് ഉള്ളവർക്കു മാത്രമെ പന്നികളെ കൊല്ലാൻ കഴിയൂ.

എന്നാൽ ചിത്രത്തിൽ തോക്കുമായി നിൽക്കുന്ന വ്യക്തിക്ക് പഞ്ചായത്തോ വനംവകുപ്പോ അനുവാദം നൽകിയതായി അറിയുന്നില്ല. പഞ്ചായത്തിൽ രൂപീകരിച്ച ജനജാഗ്രതാ സമതിയിൽ തൻറെ രാഷ്ട്രീയ സാധീനം ഉപയോഗിച്ച് കർഷക പ്രതിനിധിയായി ഇദ്ദേഹം കടന്നു കൂടിയതായാണ് അറിയാൻ കഴിഞ്ഞത്. പ്രവാസിയായ ഇദ്ദേഹം ലോക്ഡൗൺ കാലത്താണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം പന്നിയെ തിരക്കി വനം വന്യജീവി വകുപ്പിന്റെ വാഹനത്തിൽ പെട്രോളിങ് നടത്തിയിരുന്നതായും എന്നാൽ അദ്ദേഹം തോക്ക് ഉപയോഗിച്ചതായി അറിയാൻ കഴിഞ്ഞില്ലെന്നും കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ് സുധീഷ് കുമാർ പറഞ്ഞു.

കിഴക്കൻ മേഖലകളിൽ കാട്ടുമൃഗ വേട്ടയും ഇറച്ചി കടത്തലും വ്യാപകമാണെന്ന പരാതി ഉയരുന്നതിനിടയിലാണ് ഇത്തരം ചിത്രം പുറത്തുവന്നത്. വേട്ടക്ക് ഉപയോഗിക്കുന്ന ഹെഡ് ലൈറ്റും ചിത്രത്തിൽ കാണാം. ഒപ്പം മറ്റൊരാൾ പെല്ലറ്റ് സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ബാഗുള്ള ബെൽറ്റ് ധരിച്ച് സമീപത്തു നിൽക്കുന്നതും കാണാം. എന്നാൽ യൂണിഫോമിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ ചിത്രത്തിൽ കാണാനുമില്ല. ശല്യക്കാരയായ വന്യമൃഗങ്ങളെ അമർച്ച ചെയ്യുന്നതിൻറെ മറവിൽ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You may also like this video:

Exit mobile version