Site icon Janayugom Online

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുപറഞ്ഞ് യുഡിഎഫ് നേതാക്കള്‍

uma thomas

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ റിസള്‍ട്ട് വരുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ യുഡിഎഫ് കേന്ദ്രങ്ങള്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെടുമെന്നുള്ള വാര്‍ത്തകളാണ് യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നും പുറത്തു വരുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന് ജില്ലാ കൺവീനർ ഡൊമനിക് പ്രസന്റേഷൻ.

ഉമാ തോമസ് 5000 മുതൽ 8000 വരെ വോട്ടുകൾ നേടി വിജയിക്കുമെന്നാണ് തന്റെ കണക്കുക്കൂട്ടലെന്ന് ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു. മുഖ്യമന്ത്രിമാരും മന്ത്രിമാരും മണ്ഡലത്തിൽ ഉണ്ടാക്കിയ ഇളക്കലിന്റെ ഫലമായി കുറേപേർ മറിച്ച് വോട്ട് ചെയ്‌താലും 5000 മുതൽ 8000 വോട്ടിന് ഉമാ തോമസ് വിജയിക്കും. തെരഞ്ഞെടുപ്പ് കൊണ്ട് സർക്കാർ മാറുന്നില്ല. യാതൊരുമാറ്റവും വരുന്നില്ല. അതുകൊണ്ട് പലർക്കും വോട്ട് ചെയ്യാൻ താത്‌പര്യകുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തൃക്കാക്കരയിലെ ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയതാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനു പിന്നിലെ പ്രധാന ഘടകവും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചില കേന്ദ്രങ്ങളില്‍ പോളിങ് ശതമാനം കുറഞ്ഞതില്‍ ആകെ ആശങ്കയിലാണ് യുഡിഎഫ് ക്യാമ്പുകൾ. യുഡിഎഫിന്റെ ചില ശക്തി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞതാണ് നേതാക്കളെ അസ്വസ്ഥരാക്കുന്നത്. ഇത് സ്ഥാനാര്‍ത്ഥിയുടെ വിജയത്തെതന്നെ ബാധിക്കും. ആദ്യ ഘട്ടത്തില്‍ 15000 ത്തിന് മുകളില്‍ ഭൂരിപക്ഷം ഉറപ്പിച്ചിരുന്ന യുഡിഎഫ് കേന്ദ്രങ്ങള്‍ ആകെ ആശങ്കയിലാണ് .. തോല്‍ക്കില്ലെന്ന ഉറപ്പ് ഉള്ളപ്പോള്‍ തന്നെ പി റ്റിക്ക് കിട്ടിയ ഭൂരിപക്ഷം കിട്ടുമോ എന്ന് ഉറപ്പിച്ച് പറയാന്‍ നേതൃത്വത്തനാകാത്ത അവസ്ഥയാണ് .ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസില്‍ കൂടുതല്‍ എതിര്‍പ്പുമായി നിരവധിപേര്‍ രംഗത്തു വന്നിരുന്നു. പല നേതാക്കള്‍ക്കും തൃക്കാക്കര സീറ്റില്‍ മോഹമുണ്ടായിരുന്നു,. ചില നേതാക്കള്‍ പാലം വലിച്ചതായിട്ടാണ് കോണ്‍ഗ്രസ് അണികള്‍ തന്നെ അഭിപ്രായപ്പെടുന്നത്. 

അതില്‍ പ്രധാനി ഒരു എംപിയും, മുന്‍ എംഎല്‍എയാണെന്നും പറയപ്പെടുന്നു. ഇരുവര്‍ക്കും തൃക്കാക്കരയില്‍ ചില മോഹങ്ങള്‍ ഉണ്ടായിരുന്നു. എംപിക്ക് അടുത്ത തവണ വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹമില്ല. കേരളത്തിൽ മന്ത്രിയാകാനാണ് മോഹം. ഇതോടെ ഉറപ്പുള്ള ഒരു സീറ്റ് കേരളത്തില്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു.അതു തൃക്കാക്കരയാണ്മുന്‍ എംഎല്‍എയാകട്ടെ ഇത്തവണയും തനിക്ക് അവസരം നല്‍കണമെന്ന ആവശ്യം നേരത്തെ തന്നെ ഉന്നയിച്ചതാണ്. അതു പരിഗണിക്കാന്‍ നേതൃത്വം തയ്യാറായതുമില്ല. ഇത് അദ്ദേഹത്തെയും ചൊടിപ്പിച്ചിട്ടുണ്ട്.ആർക്കും വിശ്വസിക്കാൻപറ്റാത്ത ഒരു എംപിയുടെയും മുന്‍ എംഎല്‍എയുടെയും പേരുകളാണ് പ്രവര്‍ത്തകര്‍ എടുത്തു പറയുന്നത്.

അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും തനിക്ക് സ്വാധീനിക്കാന്‍ കഴിയുന്ന ഇടങ്ങളില്‍ ചില ചരടുവലികള്‍ അദേഹവും നടത്തിയതായിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്ഇതിനു പുറമെ ഒരു ഗ്രൂപ്പും പാലം വലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നതായാണ് വിവരം. ഇത് സ്ഥാനാര്‍ത്ഥിയോടുള്ള പ്രശ്‌നം മൂലമല്ല, മറിച്ച് ഭൂരിപക്ഷം കുറച്ചു പ്രതിപക്ഷ നേതാവിനെ ഇകഴ്ത്തി കാണിക്കാനാണെന്നു പറയപ്പെടുന്നു. അതിന്‍റെ ഭാഗമാണ് യുഡിഎഫിന്‍റെ പൊന്നാപരംകോട്ടയെന്ന വിശേഷണം തന്നെ. അതിനു മറുപടി എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ കൊടുത്തതാണ് . ഉമാതോമസിനൊപ്പം ഉമ്മന്‍ചാണ്ടിയും,എ ഗ്രൂപ്പിലെ മറ്റ് നേതാക്കളും സജീവമായി ഉണ്ടായിരുന്നതായും പ്രവര്‍ത്തകര്‍ പറയുന്നു

Eng­lish Sum­ma­ry: UDF lead­ers admit defeat in Thrikkakara by-election

You may also like this video:

Exit mobile version