ബിജെപിക്ക് സ്ഥാനാര്‍ത്ഥികളെ കടം കൊടുക്കുന്ന ഏജന്‍സിയായി യുഡിഎഫ് അധഃപതിച്ചിരിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസി (ജെ) ന്റെ സംസ്ഥാന സമിതി അംഗമായിരുന്നു ഞായറാഴ്ച വരെ. യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിന്റെ രണ്ട് ദേശീയ വര്‍ക്കിങ് കമ്മറ്റി അംഗങ്ങളായ ശശി തരൂരും സല്‍മാന്‍ ഖുര്‍ഷിദും സ്വദേശത്തും വിദേശത്തും മോഡിക്ക് സ്തുതി ഗീതം പാടിക്കൊണ്ടേയിരിക്കുന്നു. ഈ പതനത്തിലേക്ക് യുഡിഎഫിനെ എത്തിച്ചത് അന്ധമായ ഇടതുപക്ഷ വിരോധമാണ്. ഗാന്ധി-നെഹ്രു മൂല്യങ്ങള്‍ മറക്കാത്ത കോണ്‍ഗ്രസുകാര്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത് ഇക്കാരണത്താലാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
യുഡിഎഫ് ബിജെപിക്ക് സ്ഥാനാര്‍ത്ഥികളെ കടം കൊടുക്കുന്നു: ബിനോയ് വിശ്വം

