യൂറോപ്യൻ ഫുട്ബോളിൻ്റെ ആവേശമായ യുവേഫ ചാംപ്യൻസ് ലീഗ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. നിലവിലെ മുൻ ചാംപ്യന്മാരായ റയൽ മാഡ്രിഡിന് ഫ്രഞ്ച് ക്ലബ്ബായ മാഴ്സെലെയാണ് ആദ്യ എതിരാളി. ഇംഗ്ലീഷ് വമ്പൻമാരായ ആഴ്സണൽ, സ്പാനിഷ് ടീമായ അത്‌ലറ്റിക് ക്ലബ്ബിനെയും, യുവൻ്റസ് ഡോർട്ട്മുണ്ടിനെയും നേരിടും. മറ്റൊരു പ്രധാന മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനത്തിന് വിയ്യാറയലാണ് എതിരാളി. രാത്രി 10.15 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക.
2027‑ലെ ചാംപ്യൻസ് ലീഗ് ഫൈനൽ വേദിയായി മാഡ്രിഡിലെ വാൻഡ മെട്രോപോളിറ്റാനോ സ്റ്റേഡിയത്തെ യുവേഫ തിരഞ്ഞെടുത്തു. അത്ലറ്റിക്കോ മാഡ്രിഡിൻ്റെ ഹോം ഗ്രൗണ്ടായ ഈ സ്റ്റേഡിയം രണ്ടാം തവണയാണ് ചാംപ്യൻസ് ലീഗ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്നത്.

