Site icon Janayugom Online

യുജിസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും സർക്കാർ ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ സൈബർ ആക്രമണം. യുജിസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്നലെ ഹാക്ക് ചെയ്തു.

നിയന്ത്രണം ഏറ്റെടുത്ത ഹാക്കര്‍മാര്‍ പരസ്പര ബന്ധമില്ലാത്ത ട്വീറ്റുകള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഹാക്ക് ചെയ്തതായി തിരിച്ചറിഞ്ഞത്. ട്വീറ്റുകളില്‍ അപരിചിതരായ ആളുകളെ മെന്‍ഷന്‍ ചെയ്യുകയുമുണ്ടായി. യുജിസി ട്വിറ്റര്‍ ഹാന്‍ഡിലിനെ 2,96,000 പേര്‍ ഫോളോ ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും കാലാവസ്ഥ വകുപ്പിന്റെയും ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് രണ്ട് അക്കൗണ്ടുകളും പുനഃസ്ഥാപിക്കാനായത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്തിരുന്നു.

തുടര്‍ച്ചയായി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതില്‍ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: UGC’s Twit­ter account hacked

You may like this video also

Exit mobile version