ബ്രിട്ടനിൽ പ്രധാനമന്ത്രിയായി ലിസ് ട്രസിനെ തെരഞ്ഞെടുത്തതിനു പിന്നാലെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ രാജിവച്ചു. ലിസ് ട്രസ് അധികാരത്തിലേറുകയും പുതിയ ആഭ്യന്തര സെക്രട്ടറിയെ നിയമിക്കുകയും ചെയ്യുമ്പോൾ പിന്നിൽ നിന്ന് രാജ്യത്തെ സേവിക്കാനാണ് തന്റെ തീരുമാനമെന്ന് പ്രീതി പട്ടേൽ ഇടക്കാല പ്രധാനമന്ത്രി ബോറിസ് ജോൺസന് എഴുതിയ രാജിക്കത്തിൽ പറഞ്ഞു.
ലിസ് ട്രസിന് അഭിനന്ദനങ്ങൾ അർപ്പിച്ച പ്രീതി സർക്കാരിന് തുടർന്നും പിന്തുണ നൽകുമെന്നും വിവിധ പദ്ധതികളുടെ പ്രചാരണത്തിനായി പ്രവർത്തിക്കുമെന്നും പറഞ്ഞു. നിങ്ങളുടെ നേതൃത്വത്തിന് കീഴിൽ ജോലി ചെയ്യാൻ സാധിച്ചത് ബഹുമതിയായി കരുതുന്നുവെന്നും പ്രീതി ബോറിസിനെ അറിയിച്ചു.
English Summary: UK Home Secretary resigns
You may also like this video