Site iconSite icon Janayugom Online

ബ്രിട്ടനില്‍ കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ വിലക്കുന്നു

പതിനാറ് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക് ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍ ഭരണകൂടം ആലോചിക്കുന്നു. സമൂഹമാധ്യമങ്ങളുടെ ഉപയോഗം കുട്ടികള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്ന പഠനങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാറായിട്ടില്ലെന്നുമാണ് വിവരം. ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് റിഷി സുനകിന്റെ വക്താവ് കാമില മാര്‍ഷല്‍ പറഞ്ഞു.

ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ പ്രത്യേകിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രായനിര്‍ണയം ഉള്‍പ്പെടെയുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുന്ന ഓണ്‍ലൈന്‍ സേഫ്റ്റി ആക്ട് ബ്രിട്ടീഷ് ഭരണകൂടം അടുത്തിടെ പാസാക്കിയിരുന്നു. മെറ്റ പ്ലാറ്റ്ഫോം എന്‍ക്രിപ്റ്റഡ് മെസേജ് സംവിധാനം നടപ്പാക്കിയതിന് പിന്നാലെ കുട്ടികളെ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ അനുവദിക്കുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് നാഷണല്‍ ക്രൈം ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Eng­lish Sum­ma­ry: UK mulls social media curbs for kids
You may also like this video

Exit mobile version