Site iconSite icon Janayugom Online

ഉക്രെയ്ൻ; അഭയാര്‍ത്ഥികള്‍ 13 ലക്ഷം

ഫെബ്രുവരി 24 മുതല്‍ ഉക്രെയ്‌നില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തത് 13 ലക്ഷത്തിലധികം പേരാണെന്ന് യുഎന്‍. ഇന്നത്തോടെ ഇത് 15 ലക്ഷമാകുമെന്നും യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി വ്യക്തമാക്കി. പോളണ്ടിലേക്കാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളുണ്ടായിരിക്കുന്നത്. 7,56,303 പേരാണ് പോളണ്ടിലെത്തിയതെന്നാണ് കണക്കുകള്‍.

24 മണിക്കൂറിനിടെ മാത്രം 1,06,000 പേര്‍ ഉക്രെയ്നില്‍ നിന്നെത്തിയെന്നാണ് പോളണ്ട് ആഭ്യന്തര ഉപമന്ത്രി പവേല്‍ സെഫേര്‍നാകര്‍ പറഞ്ഞത്. മോള്‍ഡോവയിലേക്ക് 1,03,254 പേരും ഹംഗറിയിലേക്ക് 1,57,004 പേരും അഭയാര്‍ത്ഥികളായെത്തി.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥിപ്രവാഹമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് യുഎന്‍ റെഫ്യൂജി ഹൈക്കമ്മിഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ലിവിവിലേക്കും ജനപ്രവാഹം

ലിവീവ്: ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്ന ഉക്രെയ്‌ന്റെ കിഴക്കന്‍ മേഖലയില്‍ നിന്ന് പതിനായിരക്കണക്കിന് പേരാണ് പടിഞ്ഞാറന്‍ മേഖലയിലേക്ക് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. പോളണ്ട് ‑ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 50 മൈല്‍ മാത്രം ദൂരമുള്ള ലിവിവിലേക്കാണ് ജനപ്രവാഹം ഏറ്റവുമധികമുണ്ടാകുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

eng­lish sum­ma­ry; Ukraine; 13 lakh refugees

you may also like this video;

Exit mobile version