യുദ്ധം അവസാനിപ്പിക്കുന്നതിമായി ബന്ധപ്പെട്ട് ഉക്രയ്‌ൻ സംഘം അമേരിക്കയുമായി തിങ്കളാഴ്ച ചർച്ച നടത്തുമെന്ന് വൊളോദിമിർ സെലൻസ്കി. സൗദി അറേബ്യയിലായിരിക്കും ചർച്ചയെന്നും ഉക്രയ്‌ൻ പ്രസിഡന്റ് കീവിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.നേരത്തേ യൂറോപ്യൻ യൂണിയൻ യോഗത്തെ അഭിസംബോധന ചെയ്ത സെലൻസ്കി, റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ മുന്നോട്ടുവച്ച വെടിനിർത്തൽ ധാരണകളെ പൂർണമായും തള്ളിയിരുന്നു.
ഉക്രയ്‌ന് നാറ്റോ അംഗത്വം ലഭ്യമാക്കരുതെന്ന നിബന്ധന സ്വീകാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സെലൻസ്കിയുമായി ടെലഫോണിൽ ചർച്ച നടത്തിയിരുന്നു. ഉക്രയ്‌ന്റെ വൈദ്യുതനിലയങ്ങളുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കാമെന്ന് ട്രംപ് നിർദേശിച്ചു.