Site iconSite icon Janayugom Online

റഷ്യയുടെ എണ്ണസംഭരണശാല തകര്‍ത്ത് ഉക്രെയ്ന്‍

റഷ്യന്‍ നിയന്ത്രണമേഖലയില്‍ കടന്നുകയറി ആക്രമണം നടത്തി ഉക്രെയ്ന്‍. ബെൽഗർദിലെ എണ്ണസംഭരണശാലയാണ് തകര്‍ത്തത്. അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഇത്. റോക്കറ്റുകൾ പതിക്കുന്ന വീഡിയോയും പുറത്തുവന്നു. അതേസമയം ആളപായമില്ല. എന്നാൽ, ആക്രമണത്തെ കുറിച്ച് ഉക്രെയ്ന്‍ ഔദ്യോ​ഗിക പ്രതികരണം നടത്തിയിട്ടില്ല. വ്യോമാക്രമണം ഇരുരാജ്യവും തമ്മിലുള്ള സമാധാന ചർച്ചയിൽ ആശ്വാസകരമായ ഉപാധികൾ വയ്‌ക്കുന്നതിന്‌ തടസ്സമാകുമെന്ന്‌ റഷ്യൻ വക്താവ്‌ ദിമിത്രി പെസ്‌കോവ്‌ പറഞ്ഞു. 

ഉക്രെയ്ന്‍– റഷ്യ പ്രതിനിധികൾ വെള്ളിയാഴ്‌ച വീഡിയോ കോൺഫറൻസ്‌ വഴി സമാധാന ചർച്ച പുനഃരാരംഭിച്ചിരുന്നു. റഷ്യൻ സൈന്യം ചെർണോബിൽ വിട്ടതായി ഉക്രെയ്‌ൻ അധികൃതർ അറിയിച്ചു. ആണവ വികിരണം ഏറ്റതിനാലാണ്‌ പിന്മാറ്റമെന്നാണ്‌ വിവരം. വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചെർണോബിലിൽ പരിശോധനയ്‌ക്ക്‌ സുരക്ഷാ സംഘത്തെ അയക്കുമെന്ന്‌ അന്താരാഷ്‌ട്ര ആണവോർജ ഏജൻസി അറിയിച്ചു.

Eng­lish Summary:Ukraine destroyed Russ­ian oil depot
You may also like this video

Exit mobile version