Site icon Janayugom Online

സ്നേക്ക് ഐലൻഡിൽ ഉക്രെയ്‍ന്‍ പതാക ഉയര്‍ത്തി

മാസങ്ങൾ നീണ്ട കനത്ത ബോംബാക്രമണത്തിന് ശേഷം റഷ്യൻ സൈന്യം പിൻവാങ്ങിയ കരിങ്കടലിലെ തന്ത്രപ്രധാനമായ സ്നേക്ക് ഐലൻഡിൽ ഉക്രെയ്‍നിയൻ സൈ­ന്യം രാജ്യത്തിന്റെ പതാക ഉയർത്തി. തെക്കൻ തുറമുഖങ്ങള്‍ റഷ്യയുടെ നിയന്ത്രണത്തില്‍ നിന്ന് തിരിച്ചുപിടിക്കുന്നതിനുള്ള നിർണായക ചുവടുവയ്പായാണ് സ്നേ­ക്ക് ഐലന്‍ഡിലെ വിജയത്തെ ഉക്രെയ്‍ന്‍ കണക്കാക്കുന്നത്.

എന്നാല്‍ ഐലന്‍ഡിനു ചുറ്റും റഷ്യന്‍ സെെന്യം ചെറിയതോതിലുള്ള ആക്രമണങ്ങള്‍ തുടരുന്നതിനാല്‍ ഉക്രെയ്ന്‍ സെെ­ന്യം സ്ഥിരം സാന്നിധ്യം പുനഃസ്ഥാപിക്കുമോ എന്നതില്‍ വ്യക്തതയില്ല. സ്നേക്ക് ഐലന്‍ഡിന് ചുറ്റുമുള്ള കരിങ്കടൽ പ്രദേശം സാങ്കേതികമായി ഒരു ഗ്രേ സോണ്‍ മേഖലയായാണ് പരിഗണിക്കുന്നത്.

ഉക്രെയ്‍ന്‍ ആക്രമണത്തില്‍ തകര്‍ന്ന റഷ്യയുടെ മോസ്‍ക്വ യുദ്ധക്കപ്പലില്‍ നിന്നുള്ള ആക്രമണത്തിലാണ് സ്നേക്ക് ഐലന്‍ഡ് പിടിച്ചടക്കിയത്. ഉക്രെയ്‍നിൽ നിന്ന് ധാന്യങ്ങൾ കയറ്റി അയക്കാൻ അനുവദിക്കുന്ന ഒരു മാനുഷിക ഇടനാഴി തുറക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് അവകാശപ്പെട്ടാണ് റഷ്യ ഐലന്‍ഡില്‍ നിന്ന് സെെന്യത്തെ പിന്‍വലിച്ചത്. ‍

Eng­lish summary;Ukraine flag raised on Snake Island

You may also like this video;

Exit mobile version