ഉക്രെയ്‌നില്‍ യുദ്ധം നടക്കുന്ന പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സ്വയം സുരക്ഷിത മേഖലകളില്‍ എത്തണമെന്ന ഇന്ത്യന്‍ എംബസിയുടെ നിലപാട് തെറ്റെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. യുദ്ധമുഖത്തെ ഇന്ത്യന്‍ പൗരന്‍മാരെ രക്ഷിക്കുന്നത് ആണ് യഥാര്‍ത്ഥ രക്ഷാദൗത്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
യുദ്ധമുഖത്തുനിന്നും നാട്ടില്‍ എത്തിച്ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ക്ക് സാധത്യയുണ്ടെന്നും ഇവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുന്നതിനെ പറ്റി ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു.
English summary; Ukraine; It is wrong to say that students should reach self-safe areas: Minister AK Saseendran
You may also like this video;