Site iconSite icon Janayugom Online

റ​ഷ്യ​ൻ സൈ​ന്യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​ല്ല​പ്പെ​ട്ട​താ​യി ഉക്രെയ്ൻ

കി​ഴ​ക്ക​ൻ ഉ​ക്രെ​യ്നി​ലെ കാ​ർ​കീ​വി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​നി​ടെ റ​ഷ്യ​ൻ സൈ​ന്യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യ മേ​ജ​ർ ജ​ന​റ​ൽ വി​റ്റാ​ലി ജെ​റാ​സി​മോ​വ് കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ഉ​ക്രെ​യ്ൻ പ്ര​തി​രോ​ധ ര​ഹ​സ്യാ​ന്വേ​ഷ​ണ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ റ​ഷ്യ ഇ​തേ​ക്കു​റി​ച്ച് പ്രതികരിച്ചിട്ടില്ല.

റ​ഷ്യ​യി​ലെ സെ​ൻ​ട്ര​ൽ മി​ലി​ട്ട​റി ഡി​സ്ട്രി​ക്റ്റിന്റെ 41ആം ​ആ​ർ​മി​യു​ടെ മേ​ജ​ർ ജ​ന​റ​ൽ, ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ്, ആ​ദ്യ​ത്തെ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​റു​മാ​യി​രു​ന്നു ജെ​റാ​സി​മോ​വ്. മ​റ്റു നി​ര​വ​ധി മു​തി​ർ​ന്ന റ​ഷ്യ​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും കൊ​ല്ല​പ്പെ​ടു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യും ഉ​ക്രെ​യ്ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തിന്റെ പ്ര​സ്താ​വ​ന​യി​ൽ പറയുന്നു.

ജെ​റാ​സി​മോ​വിന്റേ​ത് എ​ന്ന ക​രു​തു​ന്ന ചി​ത്ര​വും ഉ​ക്രെ​യ്ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കു​വ​ച്ചു. ര​ണ്ടാം ചെ​ചെ​ൻ യു​ദ്ധ​ത്തി​ലും റ​ഷ്യ​യു​ടെ സി​റി​യ​ൻ ദൗ​ത്യ​ത്തി​ലും ജെ​റാ​സി​മോ​വ് പ​ങ്കാ​ളി​യാ​യി​രു​ന്നു​വെ​ന്ന് ഉ​ക്രെയ്​നി​യ​ൻ ഇ​ന്റ​ലി​ജ​ൻ​സ് പറയുന്നു.

eng­lish summary;Ukraine kills senior Russ­ian mil­i­tary official

you may also like this video;

Exit mobile version