Site iconSite icon Janayugom Online

സൈനികര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വലിച്ചിഴയ്ക്കുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്,ഇത് പ്രതീക്ഷിച്ചില്ലെന്ന് മലയാളി വിദ്യാര്‍ത്ഥി

Ukraine beatingUkraine beating

കീവില്‍ നിന്നും ഇനിയും തിരികെയെത്താത്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ഉക്രെയ്ന്‍ സൈനികര്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പെഗ്ടൈം എന്ന ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അതിര്‍ത്തികളില്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്നതിന്റെ ദൃശ്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഉക്രെയ്ന്‍— പോളണ്ട് അതിര്‍ത്തിയിലാണ് സംഭവം. ഇത്തരത്തിലൊരു നീക്കം ഉക്രെയ്ന്‍ സൈനികരുടെ ഭാഗത്തുനിന്ന് പ്രതീക്ഷിച്ചില്ലെന്ന് ഇവിടത്തെ മലയാളി വിദ്യാര്‍ത്ഥി അഭിപ്രായപ്പെട്ടു.

 

കൂട്ടം കൂടി നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയും ഭയപ്പെടുത്താനുള്ള ശ്രമമുണ്ടായതായി വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നു. ഉക്രെയ്ന്‍ വിട്ട് പോകാതിരിക്കാനാണ് തങ്ങളോട് ഉക്രെയ്ന്‍ സൈനികര്‍ ആവശ്യപ്പെടുന്നതെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

 

Eng­lish Sum­ma­ry: Ukraine offi­cials mis­treat­ing Indi­an Stu­dents in the border

You may like this video also

Exit mobile version