Site iconSite icon Janayugom Online

ഉക്രെയ്ൻ സമാധാന കരാറിൽ ധാരണയായില്ല; ട്രംപ്-സെലൻസ്കി കൂടിക്കാഴ്ച അവസാനിച്ചു

ഉക്രെയ്ൻ സമാധാന കരാറിൽ ധാരണയാകാതെ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. വെടിനിർത്തലടക്കമുള്ള പ്രഖ്യാപനങ്ങളും കൂടിക്കാഴ്ചയിൽ ഉണ്ടായില്ല. അതേസമയം, ഉക്രെയിന് ഭാവിയിൽ സുരക്ഷാ ഉറപ്പ് നൽകാൻ ധാരണയായി. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇതിൽ പങ്കുവഹിക്കും. കൂടാതെ അമേരിക്ക‑റഷ്യ‑ഉക്രെയ്ൻ ത്രികക്ഷിചർച്ചയ്ക്ക് വഴിയൊരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

 

പിടിച്ചെടുത്ത പ്രവിശ്യകൾ വിട്ടുകൊടുക്കുന്നതിൽ ഉൾപ്പെടെയുള്ള തീരുമാനം ത്രികക്ഷി ചർച്ചയിൽ ഉണ്ടായേക്കും. വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഡോണൾഡ് ട്രംപിനെ അറിയിച്ചെന്നാണ് വിവരം. ചർച്ചൾക്കിടെ 40 മിനിറ്റോളം ട്രംപ് പുടിനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. എന്നാൽ, റഷ്യയെ സമ്മർദത്തിലാക്കാൻ ആദ്യം വേണ്ടത് വെടിനിർത്തലാണെന്ന് വൈറ്റ് ഹൗസ് യോഗത്തിൽ ജർമനിയും ഫ്രാൻസും ആവശ്യപ്പെട്ടു.

Exit mobile version