Site iconSite icon Janayugom Online

റഷ്യയെ നേരിടാന്‍ കൂടുതല്‍ പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങള്‍ കിട്ടി; വെളിപ്പെടുത്തി ഉക്രയ്ന്‍ പ്രസിഡന്റ്

റഷ്യയെ നേരിടാന്‍ കൂടുതല്‍ പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങള്‍ കിട്ടി; വെളിപ്പെടുത്തി ഉക്രയ്ന്‍ പ്രസിഡന്റ്
റഷ്യയുമായുള്ള യുദ്ധത്തിനായി കൂടുതല്‍ യുഎസ് നിര്‍മ്മിത പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങള്‍ ലഭിച്ചതായി ഉക്രെയ്ന്‍ പ്രസിഡന്റ് ബ്ലാഡിമര്‍ സെലന്‍സ്കി .

റഷ്യൻ മിസൈലുകളെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ പാട്രിയറ്റുകൾ കൂടുതലായി ലഭ്യമാക്കാൻ സെലൻസ്കി അമേരിക്കയോടും പാശ്ചാത്യരാഷ്ട്രങ്ങളോടും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ജർമനിയാണ്‌ നിലവിൽ ഇവ നൽകിയത്‌. ജർമനിയിലേക്ക്‌ രണ്ട്‌ പാട്രിയറ്റ്‌ യൂണിറ്റുകൾ ഉടൻ എത്തിക്കാൻ അമേരിക്ക സമ്മതിച്ചിട്ടുണ്ട്‌. അമേരിക്കയും മറ്റ്‌ നാറ്റോ രാജ്യങ്ങളും ഉക്രയ്‌ന്‌ നേരിട്ടോ അല്ലാതെയോ നിരന്തരം വെടിക്കോപ്പുകൾ എത്തിച്ചുനൽകുന്നുണ്ട്‌. 

Exit mobile version