Site iconSite icon Janayugom Online

റഷ്യയുടെ മറ്റൊരു കപ്പൽകൂടി തകർത്തതായി ഉക്രെയ്ൻ

റഷ്യയുടെ മറ്റൊരു യുദ്ധക്കപ്പൽകൂടി തകർത്തതായി ഉക്രെയ്ൻ. പ്രതിരോധ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റഷ്യയുടെ കപ്പൽ തകർത്തതായി ഉക്രെയ്ൻ അവകാശപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്.

കരിങ്കടലിന് സമീപത്തായി റഷ്യയുടെ അധീനതയിലുള്ള സ്നേക്ക് ഐലൻഡിൽ വച്ച് ഉക്രെയ്ന്റെ ഡ്രോൺ റഷ്യയുടെ കപ്പൽ ബൈറക്തർ ടിബി2 തകർത്തു എന്നാണ് കീവിൽ നിന്നുള്ള അവകാശവാദം.

കഴിഞ്ഞ മാസം നടത്തിയ മിസൈൽ ആക്രമണത്തിൽ റഷ്യയ്ക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചതെന്ന് ഉക്രെയ്ൻ അവകാശപ്പെട്ടിരുന്നു. ആക്രമണത്തിൽ റഷ്യയുടെ കപ്പൽ നശിച്ചതായും ഉക്രെയ്ൻ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും റഷ്യയുടെ ഒരു കപ്പൽ കൂടി തകർത്തു എന്ന് വ്യക്തമാക്കിക്കൊണ്ട് ഉക്രെയ്ൻ രംഗത്തെത്തിയിരിക്കുന്നത്.

Eng­lish summary;Ukraine says anoth­er Russ­ian ship was wrecked

You may also like this video;

YouTube video player
Exit mobile version