Site iconSite icon Janayugom Online

സാപോറീഷ്യ ആണവനിലയം റഷ്യ സൈനിക താവളമാക്കിയെന്ന് ഉക്രെയ്ന്‍

ഉക്രെയ്‌നിലെ സാപോറീഷ്യ ആണവനിലയം റഷ്യ സൈനിക താവളമാക്കിയെന്ന് ഉക്രെയ്ന്‍ ആരോപണം. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണ് ഉക്രെയ്‌നിലെ സാപോറീഷ്യ. സാപോറീഷ്യ ആണവ നിലയം വലിയ ഭീഷണിയാണ് നേരിടുന്നതെന്ന് ഉക്രെയ്‌നിലെ ആണവ വൈദ്യുതി കമ്പനി മേധാവി പെട്രോ കോട്ടിന്‍ ബിബിസിയോട് പറഞ്ഞു. എന്നാല്‍ നിലവില്‍ നിലയം സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആണവനിലയത്തിനു നേരെ കഴിഞ്ഞ ദിവസങ്ങളിലും ഷെല്ലാക്രമണം നടത്തിരുന്നു. ആക്രമണച്ചൊല്ലി റഷ്യയും ഉക്രെയ്‌നും പരസ്പരം കുറ്റപ്പെടുത്തിയിരുന്നു.

റഷ്യ ഷെല്ലാക്രമണം നടത്തിയതായി ഉക്രെയ്‌നും ഉക്രെയ്‌നാണ് ആക്രമണം നടത്തിയതെന്ന് റഷ്യയും ആരോപിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ആക്രമണം ഉണ്ടായിരുന്നു. ആണവ ഇന്ധനം 174 സംഭരണികളിലായി സൂക്ഷിച്ചിരുന്നിടത്താണ് റഷ്യയുടെ റോക്കറ്റുകള്‍ പതിച്ചതെന്ന് ഉക്രെയ്ന്‍ ആണവ കമ്പനിയായ എനര്‍ഗോആറ്റം അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ യുദ്ധം ആരംഭിച്ചപ്പോള്‍ തന്നെ റഷ്യന്‍ സേന സാപോറീഷ്യ പിടിച്ചെങ്കിലും ഉക്രെയ്ന്‍ സാങ്കേതികവിദഗ്ധരാണ് നിലയത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ആക്രമണത്തില്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ആശങ്ക പ്രകടിപ്പിച്ചു.

Eng­lish sum­ma­ry; Ukraine says Rus­sia has turned Zapor­izhzhia nuclear pow­er plant into a mil­i­tary base

You may also like this video;

Exit mobile version