ഉക്രെയ്‌ന്‍ സൈന്യത്തിന്റെ നൂറോളം ഡ്രോണുകൾ വെടിവച്ചിട്ടതായി അവകാശവാദമുന്നയിച്ച് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. റഷ്യൻ ആകാശത്ത് കണ്ട ഏറ്റവും വലിയ ബരേജുകളിൽ ഒന്നിലാണ് യുക്രെയ്‌ന്‍ ഡ്രോണുകൾ തൊടുത്തതെന്ന് റഷ്യൻ വ്യോമസേന അറിയിച്ചു. ഒറ്റ രാത്രി കൊണ്ട് ഏഴ് മേഖലകളിയായാണ് ഡ്രോണുകൾ വെടിവെച്ചിട്ടത്. ഇതിനെത്തുടർന്ന് വോൾഗോഗ്രാഡിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് കനത്ത തീപിടുത്തമുണ്ടായി. റഷ്യയിലെ വൊറോനെഷ് മേഖലയിൽ പതിനേഴു ഡ്രോണുകൾ വെടിവച്ചിട്ടു. ഈ മേഖലയിൽ ഒരു അപ്പാർട്ട്മെന്റിനും വീടിനും തീപിടിച്ചതായി ഗവർണർ അലക്‌സാണ്ടർ ഗുസെവ് പറഞ്ഞു. ഒരു ബഹുനിലക്കെട്ടിടത്തിലെ മുകളിലത്തെ നിലയിൽ ജനാലകളിൽ നിന്ന് തീ ഉയരുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.