Site icon Janayugom Online

യൂറോപ്യൻ യൂണിയനിൽ ഉക്രെയ്ന് ഉടൻ അംഗത്വം നൽകണം; വ്ളാദിമിർ സെലൻസ്കി

യൂറോപ്യൻ യൂണിയനിൽ അടിയന്തിരമായി ഉക്രെയ്ന് അംഗത്വം നൽകണമെന്ന് പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി. അംഗത്വത്തിന് സഖ്യ രാജ്യങ്ങളുടെ പിന്തുണ
വേണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. എന്നാൽ യുക്രൈനെ ഇയുവില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരാണ് റഷ്യ. റഷ്യയെ പ്രകോപിപ്പിക്കുന്ന ആവശ്യമാണ് സെലന്‍സ്‌കി ഉന്നയിക്കുന്നത്. ഇതിനിടെ അമേരിക്കൻ സഖ്യ രാജ്യങ്ങളുമായി പ്രസിഡന്റ് ജോ ബൈഡൻ ഉടൻ സംസാരിക്കും.

ബലാറസിൽ വച്ചാണ് റഷ്യയും ഉക്രെയ്നും തമ്മിലുള്ള നിർണായക ചർച്ച പുരോഗമിക്കുന്നത്. അടിയന്തര വെടിനിർത്തലും ചർച്ച ചെയ്യുമെന്ന് ഉക്രെയ്ന്‍ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു. റഷ്യൻ സേന പൂർണമായും പിൻവാങ്ങുക, അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളാണ് സെലൻസ്കി മുന്നോട്ടുവച്ചത്. എന്നാൽ, നാറ്റോയിൽ ഉക്രെയ്ന്‍ അംഗമാവരുതെന്നതാണ് റഷ്യയുടെ ആവശ്യം.

Eng­lish Summary:Ukraine should join the Euro­pean Union immediately;volodymyr zelensky
You may also like this video

Exit mobile version