Site iconSite icon Janayugom Online

കീവില്‍ ആക്രമണം രൂക്ഷം; ഒഴിപ്പിക്കല്‍ തുടരുന്നു

റഷ്യ ഉക്രെയ്‌നിലെ സൈനിക നടപടികള്‍ ശക്തിപ്പെടുത്തിയതിന് പിന്നാലെ മാനുഷിക ഇടനാഴിയിലൂടെയുള്ള ഒഴിപ്പിക്കല്‍ തുടരുന്നു. രണ്ടാഴ്ചയിലധികമായി ബ്ലാക്ക് സീ പോര്‍ട്ട് സിറ്റിയില്‍ കുടുങ്ങിക്കിടന്ന ആളുകളുമായി 160 വാഹനങ്ങള്‍ മരിയുപോള്‍ വിട്ടതായി ഉക്രെയ്ന്‍ സ്ഥിരീകരിച്ചു. പത്ത് മാനുഷിക ഇടനാഴികള്‍ തുറക്കാനാണ് ഉക്രെയ്ന്‍ പദ്ധതിയിടുന്നത്. 

തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ നീക്കം തുടരുകയാണ്. കീവിലെ ജനവാസ മേഖലകളില്‍ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിനുള്ള നാലാം ഘട്ട ചര്‍ച്ച താല്കാലികമായി അവസാനിപ്പിച്ചു. നാളെ പുനരാരംഭിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച നടത്തിയത്. നിലവിലെ സംഘര്‍ഷം ലഘൂകരിക്കാനുള്ള തീരുമാനങ്ങളുണ്ടായേക്കുമെന്നാണ് ഇരുരാജ്യങ്ങളുടേയും പ്രതീക്ഷ. ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാദിമര്‍ സെലന്‍സ്കി നാളെ വിര്‍ച്വലായി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. 

Eng­lish Summary:ukraine The evac­u­a­tion continues
You may also like this video

Exit mobile version