Site iconSite icon Janayugom Online

യുക്രെയ്ൻ യുദ്ധം തുടരും; റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ്

റഷ്യൻ താത്പര്യങ്ങൾ ഉറപ്പാക്കുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി യുക്രെയ്‌നെതിരെയുള്ള യുദ്ധം തുടരുമെന്ന് റഷ്യൻ സർക്കാർ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. റഷ്യ പിടിച്ചെടുത്ത ഭൂമി യുക്രെയ്‌ന് തിരിച്ചെടുക്കാനാകുമെന്ന ധാരണ തെറ്റാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പുടിനുമായുള്ള അലാസ്‌ക കൂടിക്കാഴ്ച കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ലെന്നും റഷ്യൻ വക്താവ് വ്യക്തമാക്കി. റഷ്യ പിടിച്ചെടുത്ത മുഴുവൻ ഭൂമിയും യുദ്ധം ചെയ്ത് തിരിച്ചെടുക്കാൻ യുക്രെയ്‌നാകുമെന്ന് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള അവസാന ആണവ കരാറായ ന്യൂ സ്റ്റാർട്ട് ഫെബ്രുവരി 5 ന് അവസാനിക്കാനിരിക്കുകയാണ്. അതിനുമുമ്പ് ഒരു പിൻഗാമി ഉടമ്പടി ചർച്ച ചെയ്യുന്നത് അസാധ്യമാണെന്നും പെസ്കോവ് കൂട്ടിച്ചേർത്തു

Exit mobile version