Site iconSite icon Janayugom Online

ഉക്രെയ്ന് നാളെ ഏകതാ ദിനം

നാളെ ഉക്രെയ്നുമേല്‍ റഷ്യ ആക്രമണം നടത്തുമെന്നാണ് അമേരിക്കയും പാശ്ചാത്യമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ രാജ്യവ്യാപകമായി ദേശീയ പതാകയുയര്‍ത്തി ഒരേ സ്വരത്തില്‍ ദേശീയ ഗാനം ആലപിച്ച് ലോകത്തിന് മുന്നില്‍ ഉക്രെയ്ന്‍ ജനതയുടെ ഐക്യം പ്രകടമാക്കാനായി ഇന്നേ ദിവസത്തെ ഏകതാ ദിനമായി ആചരിക്കണമെന്ന് പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്കി ആഹ്വാനം ചെയ്തു.

നാളെ റഷ്യന്‍ ആക്രമണമുണ്ടാകുമെന്നത് സംബന്ധിച്ച് ഉക്രെയ്ന്‍ സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിരുന്നില്ല. ഇതിന് തെളിവുകളുണ്ടോയെന്ന് സെലന്‍സ്കി പാശ്ചാത്യമാധ്യമങ്ങളോടായി ചോദിച്ചിരുന്നു. 16ന് (നാളെ) ആക്രമണം നടക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നമ്മള്‍ അന്നേ ദിവസത്തെ ഏകതാ ദിവസമായി ആചരിക്കും, രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ സെലന്‍സ്കി പറഞ്ഞു. ദേശവ്യാപകമായി പതാകയും മഞ്ഞയും നീലയും ബാനറുകളും ഉയര്‍ത്തണം. രാവിലെ പത്തുമണിക്ക് എല്ലാവരും ഒരുമിച്ച് ദേശീയ ഗാനം ആലപിക്കണം, അദ്ദേഹം പറഞ്ഞു.

അമേരിക്കയടക്കം നൽകിയ രഹസ്യാന്വേഷണ മുന്നറിയിപ്പുകൾ തള്ളിയ സെലൻസ്‌കിയുടെ പരസ്യ പ്രതികരണം യുദ്ധകോലാഹലം മുഴക്കുന്ന നാറ്റോ ചേരിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

എന്താണ് അതിന് തെളിവ്, ഈ പറയുന്നത് അല്ലാതെ എന്തെങ്കിലും വിവരം കൈവശമുള്ളവര്‍ അത് നല്‍കിയാലും’ സെലൻസ്‌കി അഭ്യര്‍ത്ഥിച്ചു. വെല്ലുവിളി ഉണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം, എന്താണ് വെല്ലുവിളിയെന്നും അറിയാം’ , അദ്ദേഹം പ്രതികരിച്ചു. അതിര്‍ത്തിയിലുള്ള സൈനികര്‍ക്കും മറ്റ് സുരക്ഷാ ജീവനക്കാര്‍ക്കും ശമ്പളവര്‍ധനയും അദ്ദേഹം പ്രഖ്യാപിച്ചു.

യുറോപ്പിനെ ആകെ ആയുധമണിയിച്ചുള്ള നാറ്റോയുടെ യുദ്ധകോലാഹലം ഉക്രെയ്‌ൻ ജനതയില്‍ ആകെ പടര്‍‍ത്തിയ നിരാശയും സങ്കടവുമാണ് സെലൻസ്‌കിയുടെ വാക്കുകളില്‍ പ്രതിഫലിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി.

ഉക്രെയ്നുമേല്‍ റഷ്യയെന്ന് കടന്നുകയറ്റം നടത്തുന്നതിന്റെ തീയതിവരെ പ്രവചിക്കുന്നത് വിരോധാഭാസമാണെന്ന് സെലന്‍സ്കിയുടെ മുഖ്യ ഉപദേശകന്‍ മിഖൈലോ പൊഡോലിയാക് പറഞ്ഞു. അമേരിക്ക തന്നെയാണ് യുദ്ധം തുടങ്ങുന്നുവെന്നും യുദ്ധത്തിന്റെ തീയതി കുറിച്ചതായും മാധ്യമങ്ങളിലൂടെ അറിയിച്ചത്.

 

Eng­lish sum­ma­ry; Ukraine will get attacked on Wednes­day: Pres­i­dent with statement

You may also like this video;

Exit mobile version