Site iconSite icon Janayugom Online

റഷ്യന്‍ സേനയെ തടയാന്‍ സ്വയം തീകൊളുത്തി ഉക്രെയ്‍ന്‍ സെെനികന്‍

റഷ്യന്‍ സേനയുടെ ആക്രമണം തടയുന്നതിനായി ഉക്രെയ്‍ന്‍ സെെനികന്‍ സ്വയം തീകൊളുത്തി. ഉക്രെയ്‌നിലെ തെ­ക്കന്‍ പ്രവിശ്യയായ ഖേര്‍സണിലെ ഒരു പാലം കത്തിക്കുന്നതിന് വേണ്ടിയാണ് സൈനികന്‍ തീകൊളുത്തിയതെന്നാണ് റിപ്പോര്‍ട്ട്. സ്‍കാകുൻ വിറ്റലി വ്ളാദിമിറോവിച്ച് എന്ന മറൈന്‍ ബറ്റാലിയന്‍ എന്‍ജിനീയറാണ് മരിച്ചത്. 

പാലത്തിലൂടെ റഷ്യന്‍ ടാങ്കറുകള്‍ പ്രവേശിക്കുന്നത് തടയുകയായിരുന്നു സെെനികന്റെ ലക്ഷ്യം. ക്രിമിയയെയും ഉക്രെയ്‍ന്റെ മെയിന്‍ ലാന്‍ഡിനെയും ബന്ധിപ്പിക്കുന്ന ഹെനിഷെസ്‌ക് പാലത്തിനാണ് വ്ളാദിമിറോവിച്ച് തീയിട്ടത്. വ്ളാദിമിറോവിച്ചിന് ധീരതയ്ക്കുള്ള മരണാനാന്തര ബഹുമതി നല്‍കുമെന്ന് സെെന്യം അറിയിച്ചു. 

Eng­lish Summary:Ukrainian sol­dier sets him­self on fire to stop Russ­ian troops
You may also like this video

Exit mobile version