Site iconSite icon Janayugom Online

ഉമ തോമസിന്റെ അപകടം: സംഘാടകർക്ക്‌ വീഴ്‌ചയെന്ന്‌ അന്വേഷണ റിപ്പോർട്ട്‌

കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ അപകടത്തിൽപെട്ട സംഭവത്തിൽ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊലീസ്. ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പൊലീസ്. ഇതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം പൂർത്തിയായി. പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. കേസിൽ നടി ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കാനുണ്ട്. മൊഴി ഉടൻ രേഖപ്പെടുത്തും. നൃത്തപരിപാടിയുടെ സംഘടിപ്പിച്ച മൃദംഗവിഷൻ അധികൃതരാണ് കേസിലെ പ്രതികൾ. മതിയായ സുരക്ഷ ഒരുക്കാതെ സ്റ്റേജ് നിർമിച്ചതിനാണ് കേസ് എടുത്തത്. സ്റ്റേജ് നിർമാണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ഒരു ചട്ടവും മൃദംഗവിഷൻ പാലിച്ചിരുന്നില്ലെന്നാണ് കണ്ടെത്തൽ. 

Exit mobile version