Site icon Janayugom Online

ഉമാതോമസ് സത്യപ്രതിജ്ഞ ചെയ്തു

uma thomas

തൃക്കാക്കര നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ഉമാതോമസ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11.30 ന് സ്പീക്കർ എംബി രാജേഷിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ദൈവത്തിന്റെ നാമത്തിലായിരുന്നു ഉമാതോമസിന്റെ സത്യപ്രതിജ്ഞ. 

പ്രതിപക്ഷ നേതാവ് വിഡി സതീശൻ,ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ യുഡിഎഫ് നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. ഈ മാസം 27 മുതൽ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉമാതോമസ് പങ്കെടുക്കും.72767 വോട്ടുകൾ നേടിയാണ് ഉമാ തോമസ് തൃക്കാക്കരയിൽ മിന്നും വിജയം നേടിയത്. 

Eng­lish Sum­ma­ry: Uma Thomas swore

You may also like this video:

Exit mobile version