Site icon Janayugom Online

ഡൽഹി കലാപം; ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചു

ഡൽഹി കലാപ കേസില്‍ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച് കർക്കർദൂമ കോടതി. ഡൽഹി കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെതുടര്‍ന്ന് ഉമര്‍ ഖാലിദിനെതിരെ ഐപിസിയും യുഎപിഎയും ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

2020ലെ വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ടാണ് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ അംഗമായ ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 72 മണിക്കൂർ നീണ്ടുനിന്ന അക്രമത്തിൽ 53 പേർ കൊല്ലപ്പെടുകയും 400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

2020 മാർച്ചില്‍ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് ഉമർ ഖാലിദിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എഫ്‌ഐആറിൽ അന്വേഷണ ഉദ്യോഗസ്ഥർ ഉമറും കൂട്ടാളികളും ഡൽഹിയിൽ വർഗീയ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയതായി അവകാശപ്പെട്ടു.

eng­lish sum­ma­ry; Umar Khalid denied bail in Del­hi riots case

you may also like this video;

Exit mobile version