ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ഡല്‍ഹി കോടതി ഒരാഴ്ചത്തെ ജാമ്യം അനുവദിച്ചത്. ഈ മാസം 23ന് ഉമര്‍ ഖാലിദിന് പുറത്തിറങ്ങാം. 30ന് ഹാജരാകണം.
2020 ഫെബ്രുവരിയില്‍ ഡല്‍ഹിയുടെ വടക്ക്കിഴക്കന്‍ പ്രദേശത്തുണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരി 23നും 26നും ഇടയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പൗരത്വനിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമാണ് ഏറ്റുമുട്ടിയത്. കലാപത്തില്‍ 53 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്‌ലിങ്ങളായിരുന്നു.
നരേന്ദ്രമോഡി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് കലാപമുണ്ടായതെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. 2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.
English Summary: Umar Khalid granted interim bail
You may also like this video