Site iconSite icon Janayugom Online

പലസ്തീനിലെ മനുഷ്യാവകാശലംഘനത്തിന് ഒത്താശ; 68 കമ്പനികളെക്കൂടി കരിമ്പട്ടികയിലാക്കി യുഎന്‍

un united nationsun united nations

ഇസ്രയേല്‍ അധിനിവേശ വേസ്റ്റ് ബാങ്കിലെ പലസ്തീന്‍ സെറ്റില്‍മെന്റുകളില്‍ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കൂട്ടുനിന്ന് 68 ബഹുരാഷ്ട്ര കമ്പനികളെ കരിമ്പട്ടികയില്‍പ്പുെടുത്തി ഐക്യരാഷ്ട്ര സംഘടന, നിര്‍മ്മാണ, ഗതാഗത സാമ്പത്തിക മേഖലകളിലെ ഇസ്രയേല്‍ , യുഎസ് , ജര്‍മ്മന്‍, ബ്രിട്ടന്‍ കമ്പനികളെയാണ് കരിമ്പട്ടികിയില്‍പ്പെടുത്തിയത്.

158 കമ്പനികളാണ് നിലവില്‍ പട്ടികയിലുള്ളത്. ബഹുഭൂരിപക്ഷയും ഇസ്രയേലി കമ്പനികളാണ്. അന്താരാഷ്‌ട്ര നിയമങ്ങൾ ലംഘിച്ച്‌ മനുഷ്യക്കുരുതിക്കും പീഡനങ്ങൾക്കും സഹായിച്ചതിനാണ്‌ നടപടി. യുഎസ്‌ ട്രാവൽ കമ്പനികളായ എക്‌സ്‌പീഡിയ, ബുക്കിങ്‌ ഹോൾഡിങ്‌ ഇൻകോർപ്പറേറ്റ്‌സ്‌, എയർ ബിഎൻബി, ജർമൻ നിർമാണ കമ്പനി ഹെയ്‌ഡൽബർഗ്‌ മെറ്റീരിയൽസ്‌, സ്‌പാനിഷ്‌ എൻജിനീയറിങ്‌ കമ്പനി ഇനേക്കോ തുടങ്ങിയവ പട്ടികയിലുണ്ട്‌. 

Exit mobile version