Site iconSite icon Janayugom Online

മരിയുപോളില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാന്‍ സഹായം നല്‍കാമെന്ന് യുഎന്‍

മരിയുപോളില്‍ നിന്ന് സാധരണക്കാരെ ഒഴിപ്പാക്കാന്‍ പിന്തുണ പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ (യുഎന്‍). റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള വാര്‍ത്തസമ്മേളനത്തിലാണ് ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറെസാണ് സഹായം പ്രഖ്യാപിച്ചത്. 

അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പാക്കാന്‍ ഇന്റര്‍നാഷണല്‍ റെഡ് ക്രോസുമായുള്ള സംയുക്ത പ്രവര്‍ത്തനവും ഗുട്ടറെസ് നിര്‍ദേശിച്ചു. ഉക്രെയ്‍നിലെ മാനുഷ്യാവകാശ ലംഘനങ്ങളില്‍ ആശങ്കയുണ്ടെന്നും ഗുട്ടറെസ് കൂട്ടിച്ചേര്‍ത്തു. കീവില്‍ നിന്ന് റഷ്യന്‍ സെെന്യം പിന്‍വാങ്ങിയതിനു പിന്നാലെ ക്രൂരമായ ആക്രമണങ്ങളാണ് സെെന്യം നഗരത്തില്‍ നടത്തിയതെന്ന് ഉക്രെയ്ന്‍ ആരോപിച്ചിരുന്നു. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ക്ക് തടസമുണ്ടാക്കാനുള്ള ഉക്രെയ്‍ന്റെ ആസൂത്രിതമായ ആരോപണങ്ങളാണെന്നാണ് റഷ്യ പ്രതികരിച്ചത്. 

അതിനിടെ, മരിയുപോളിൽ സമാധാന ചർച്ചകൾ നടത്താനുള്ള ഉക്രെയ്‌നിന്റെ നിർദ്ദേശം റഷ്യ നിരസിക്കുന്നതായി സെർജി ലാവ്‌റോവ് പറഞ്ഞു. ചർച്ചകളുടെ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, മരിയുപോള്‍ ഉക്രെയ്‍ന്റെ നാടകത്തിലെ ഒരു രംഗം മാത്രമാണെന്നാണ് ലാവ്റോവ്‍ പ്രതികരിച്ചത്. ചര്‍ച്ചകളെ സംബന്ധിച്ച് റഷ്യ നല്‍കിയ നിര്‍ദേശത്തിന് ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കി രേഖാമൂലമുള്ള പ്രതികരണം നല്‍കണമെന്നും ലാവ്റോവ് ആവശ്യപ്പെട്ടു. എന്നാല്‍ ക്രെംലിന്‍ ഒരു രീതിയിലുമുള്ള നിര്‍ദേശങ്ങള്‍ തനിക്ക് അയച്ചിട്ടില്ലെന്നാണ് സെലന്‍സ്‍കി പറയുന്നത്. 

Eng­lish Summary:UN calls for help in evac­u­at­ing civil­ians from Mariupol
You may also like this video

Exit mobile version