Site iconSite icon Janayugom Online

എപ്‍സ്റ്റീന്‍ ഫയല്‍സിലുള്ളത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ: യുഎന്‍

ലെെംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദശലക്ഷക്കണക്കിന് രേഖകൾ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് തുല്യമായേക്കാമെന്ന് ഐക്യരാഷ്ട്രസഭ. എപ്‌സ്റ്റീൻ ഫയലുകൾ ആഗോള ക്രിമിനൽ സംഘത്തിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നതായും എപ്‍സ്റ്റീനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ അന്താരാഷ്ട്ര നിയമമനുസരിച്ച് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വന്നേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. 

ലൈംഗിക അടിമത്തം, മനുഷ്യക്കടത്ത്, പീഡനം നിർബന്ധിത തിരോധാനം, സ്ത്രീഹത്യ, തുടങ്ങിയ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങൾ എ‍പ്‍സ്റ്റീന്‍ ഫയല്‍സില്‍ പരമാര്‍ശിക്കുന്നുണ്ടെന്ന് യുഎന്‍ മനുഷ്യാവകാശ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വംശീയത, അഴിമതി, കടുത്ത സ്ത്രീവിരുദ്ധത, സ്ത്രീകളെയും പെൺകുട്ടികളെയും വെറും ഉപഭോഗ വസ്തുക്കളായി കാണുന്ന മാനസികാവസ്ഥ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ കുറ്റകൃത്യങ്ങൾ നടന്നതെന്ന് സമിതി നിരീക്ഷിച്ചു. 

യുഎസ് നീതിന്യായ വകുപ്പ് രേഖകൾ പുറത്തുവിട്ടപ്പോൾ ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും, ഇത് അവരെ വീണ്ടും ആഘാതത്തിലാക്കിയെന്നും സമിതി വിമർശിച്ചു. ഈ ഫയലുകളിലെ വിവരങ്ങൾ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും, അധികാരമോ സമ്പത്തോ ഉള്ളവർ നിയമത്തിന് അതീതരല്ലെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. 

Exit mobile version