Site iconSite icon Janayugom Online

യുഎന്‍ പ്രമേയം: ഇന്ത്യ വീണ്ടും വിട്ടുനിന്നു

ഉപരോധങ്ങളില്‍ നിന്ന് മാനുഷിക സഹായത്തെ ഒഴിവാക്കുന്ന പ്രമേയത്തിലെ യുഎന്‍ സുരക്ഷാ സമിതി വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. യുഎസും അയര്‍ലന്‍ഡും സംയുക്തമായി അവതരിപ്പിച്ച കരട് പ്രമേയം ഇന്ത്യ ഒഴികെ സമിതിയിലെ മറ്റെല്ലാ അംഗങ്ങളും അംഗീകരിച്ചു. 

ഉപരോധം ഒഴിവാക്കാന്‍ മനുഷ്യാവകാശ സംഘടനകളായും സിവില്‍ സൊസെെറ്റി ഗ്രൂപ്പുകളായും മാറുന്ന തീവ്രവാദ സംഘടനകളെ സംബന്ധിച്ച ആശങ്കയാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണമായി യുഎന്‍ സ്ഥിര പ്രതിനിധി രുചിര കാംബോജ് സഭയെ അറിയിച്ചത്. 

നിരോധിത സംഘടനകള്‍ക്ക് മാനുഷിക സഹായം നല്‍കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെടുമെന്നും പാകിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് രുചിര കാംബോജ് പറഞ്ഞു. 

Eng­lish Sum­ma­ry: UN res­o­lu­tion: India abstains again

You may also like this video

Exit mobile version