Site iconSite icon Janayugom Online

ആഗോളതലത്തില്‍ പകുതിയോളം ആശുപത്രികളിലും അടിസ്ഥാന ശുചിത്വമില്ലെന്ന് യുഎന്‍

UNUN

ലോകത്തെ പകുതിയോളം ആശുപത്രികളിലും അടിസ്ഥാ­ന ശൂചിത്വ സേവനങ്ങളുടെ അഭാവമുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഇത് നാല് ബില്യണ്‍ ആളുകളില്‍ അണുബാധയ്ക്കുള്ള സാ­ധ്യത വര്‍ധിപ്പിക്കുമെന്നും ലോകാരോഗ്യ സംഘടനയും യു­ണിസെഫും സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
43 രാജ്യങ്ങളിലായാണ് പഠനം നടത്തിയത്. 3.85 ബില്യ­ണ്‍ ആളുകളാണ് ആരോഗ്യ സേ­വനങ്ങള്‍ ഉപയോഗിക്കുന്നത്. മതിയായ അടിസ്ഥാന ശുചിത്വമില്ലാത്ത ആശുപത്രികളില്‍ 688 ദശലക്ഷം ആളുകള്‍ ചികിത്സയ്ക്കെത്തുന്നുണ്ട്. 68 ശതമാനം ആ­ശുപത്രികളിലാണ് അടിസ്ഥാന ശുചിത്വസൗകര്യങ്ങളുള്ളത്. 65 ശതമാനം ആശുപത്രികളില്‍ മാത്രമാണ് ടോയ്‍ലറ്റുകളില്‍ വെ­ള്ളവും സോപ്പും ഉപയോഗിച്ച് കെെ­കഴുകാന്‍ സൗകര്യമുള്ളത്.
സബ് സഹ്റാന്‍ ആഫ്രിക്കയിലെ ആ­ശുപത്രികളാണ് ശുചിത്വ സൗകര്യങ്ങളില്‍ ഏറ്റവും പിന്നില്‍. 37 ശതമാനം ആശുപത്രി­കള്‍ മാത്രമാണ് ശുചിത്വ സേവനങ്ങ­ള്‍ നല്‍കുന്നത്. അടിസ്ഥാന ശു­ചിത്വ സേവനങ്ങളും ഇല്ലാത്ത ആശുപത്രികളും ക്ലിനിക്കുകളും ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും ഭീഷണിയാണ്. ഓ­രോ വര്‍ഷവും 6,70,000 നവജാ­­ത ശിശുക്കള്‍ക്ക് ശുചിത്വമില്ലായ്മ മൂലം ജീവന്‍ നഷ്ടപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ, നഗരപ്രദേശങ്ങളിൽ മൂ­ന്ന് ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 11 ശതമാനവും ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭ്യമല്ലെന്നും സംഘടന കണ്ടെത്തി. 

Eng­lish Sum­ma­ry: UN says near­ly half of hos­pi­tals glob­al­ly lack basic sanitation

You may like this video also

Exit mobile version