Site iconSite icon Janayugom Online

ഹോംവര്‍ക്ക് എഴുതി മടുത്തു, സ്കൂള്‍ മാറണമെന്ന് ആവശ്യവും കേട്ടില്ല; ഓമ്പതാം ക്ലാസുകാരന്‍ പെട്രോളൊഴിച്ച് തീകൊളുത്തി

തമിഴ്‌നാട്ടില്‍ 14 വയസ്സുള്ള ആൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തു. തിരുവാരൂർ ജില്ലയിലെ പെരളം സ്വദേശി സഞ്ജയ് എന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. സ്കൂളില്‍ നിന്ന് ഹോംവര്‍ക്ക് ധാരാളം നല്‍കുന്നതില്‍ വിഷമിച്ച കുട്ടി മറ്റൊരു സ്‌കൂളിലേക്ക് മാറ്റണമെന്ന ആവശ്യം മാതാപിതാക്കളോട് നിരന്തരം പറഞ്ഞിരുന്നു. എന്നാല്‍ ഇത് നിരസിച്ചതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സംഭവം. നിലവിളി കേട്ട് മാതാപിതാക്കൾ ഓടിയെത്തുകയായിരുന്നു. ജീവന്‍ രക്ഷിക്കാനായി തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് കുട്ടിയുടെ മരണം. സംഭവത്തിൽ പെരളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Summary:Unable to bear the pres­sure, the 8th grad­er poured petrol and set it on fire
You may also like this video

Exit mobile version